Wednesday, September 26, 2012

ധനമൂലധനാധിപത്യം തുടച്ചു് മാറ്റുക, എല്ലാ രംഗത്തും സാമൂഹ്യ നിയന്ത്രണം ഏര്‍പ്പെടുത്തുക


ഞങ്ങള്‍ 99%
ജനങ്ങള്‍ ആഗോളവല്‍ക്കരണത്തിനെതിരെ
വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിനു് ഒരാണ്ടു്

ജനകീയ കൂട്ടായ്മ വൈറ്റിലയില്‍
29-09-2012 രാവിലെ 9 മുതല്‍ രാത്രി 9 വരെ

99% ജനങ്ങള്‍ 1% കുത്തകകളുടെ ആഗോള മേധാവിത്വത്തിനെതിരെ
നടത്തുന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിനു് ഒരാണ്ടു്

ധനമൂലധനത്തിന്റെ പുളപ്പു് കേരളത്തിലും
ഭൂമിക്കച്ചവടം, കെട്ടിട നിര്‍മ്മാണം, രോഗ-മരുന്നു് കച്ചവടം,
വിദ്യാഭ്യാസ കച്ചവടം തുടങ്ങിയ മേഖലകളില്‍
ധന മൂലധനം പുളച്ചു് മറിയുകയാണു്
അനിവാര്യമായ ഇതിന്റെ തകര്‍ച്ച
കേരള സമ്പദ്ഘടനയെ കുഴപ്പത്തിലാക്കും

ധന മൂലധന പ്രതിസന്ധി മുതലാളിത്തത്തെ കുഴപ്പത്തിലാക്കിയിരിക്കുന്നു
അമിതോല്പാദന കുഴപ്പവും വ്യാപാര മാന്ദ്യവും ലാഭം ഇടിച്ചു
ഓഹരി കമ്പോളം തകരാതെ നോക്കാന്‍ ആസ്തി പെരുപ്പിച്ചു് ലാഭം കാട്ടി
ആസ്തി കൂട്ടാന്‍ പൊതു മുതല്‍ കയ്യേറ്റം, ഭൂമി, വനം, ഖനികള്‍, സ്പെക്ട്രം, എണ്ണപ്പാടം...
ലാഭം കൂട്ടാന്‍ പൊതുമുതല്‍ കൊള്ളയും അഴിമതിയും പെരുകുന്നു.

ആസ്തിയുടെ പെരുപ്പം ലാഭ നിരക്കു് ഇടിക്കുന്നു
പെരുകുന്ന ആസ്തിയും ഇടിയുന്ന ലാഭനിരക്കും
ധന മൂലധനാധിപത്യത്തിന്റെ പതനം ഉറപ്പാക്കും

ധന മൂലധനാധിപത്യം അവസാനിപ്പിക്കാന്‍ തിരശ്ചീന ജനാധിപത്യം,
അദ്ധ്വാന ശേഷിയുടെ സ്വാഭാവികമായ മുന്‍കൈയ്യും മേല്‍ക്കൈയ്യും
അതാണു് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം‌

എല്ലാ വിധ ചൂഷണങ്ങളില്‍ നിന്നും വര്‍ഗ്ഗ വ്യത്യാസങ്ങളില്‍ നിന്നും
വര്‍ഗ്ഗ സമരങ്ങളില്‍ നിന്നും സമൂഹത്തേയാകെ മോചിപ്പിക്കാതെ
തൊഴിലാളി വര്‍ഗ്ഗത്തിനു് മോചനം നേടാനാവില്ല

തൊഴിലാളി വര്‍ഗ്ഗം മാത്രമാണു് ഇന്നും എണ്ണത്തില്‍ പെരുകുന്ന വര്‍ഗ്ഗം
പരിസ്ഥിതി നാശവും കൃഷി നാശവും വിളകളുടെ വിലയിടിവും
കര്‍ഷകരെ പാപ്പരാക്കുന്നു
ചെറുകിട-ഇടത്തരം സംരംഭകരുടേയും കച്ചവടക്കാരുടേയും ജീവിത മാര്‍ഗ്ഗം
കുത്തക മുതലാളിത്തം തട്ടിപ്പറിക്കുന്നു
തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചേരിയിലേയ്ക്കു് അവരെല്ലാം എത്തിക്കൊണ്ടിരിക്കുന്നു

വാള്‍സ്ട്രീറ്റ് കയ്യേറ്റ സമരത്തിന്റെ സന്ദേശം
നിരന്തരം വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മ, വരുമാനത്തില്‍ ഇടിവു്, വിലക്കയറ്റം
എല്ലാ ജന വിഭാഗങ്ങളേയും പാപ്പരീകരിക്കുന്നു
ജീവിക്കാനായി തെരുവിലിറങ്ങാന്‍ എല്ലാവരും നിര്‍ബ്ബന്ധിക്കപ്പെടുന്നു
മൂലധനാധിപത്യം അവസാനിപ്പിക്കാന്‍ തൊഴിലാളി വര്‍ഗ്ഗം നിര്‍ബ്ബന്ധിതരാകുന്നു

ധന മൂലധനം സാമൂഹ്യ ഉടമസ്ഥതയില്‍,
ഉല്പാദനോപാധികള്‍ തൊഴിലാളി കൂട്ടായ്മകള്‍ക്കു്

തൊഴിലാളികളും സ്വയംതൊഴില്‍ സംരംഭകരും ചില്ലറ കച്ചവടക്കാരും വൈറ്റില കൂട്ടായ്മയില്‍ പങ്കാളികളാകുന്നു.

No comments:

Post a Comment