Wednesday, September 26, 2012

ശരിയായൊരു കേരള വികസന കാഴ്ചപ്പാടു് - വിവര സാങ്കേതിക വിദ്യാമേഖല



വിദേശ കമ്പോളത്തിനു് വേണ്ടി എന്നതിനു് പകരം ആഭ്യന്തരാവശ്യങ്ങള്‍ക്കു് വേണ്ടിയുള്ള വിവര സാങ്കേതിക വികസനം സാദ്ധ്യമാകണം. അതാണു് സ്ഥായിയായി നില നില്‍ക്കുന്നതും കഴിവുറ്റതും കാര്യക്ഷമമാകുന്നതും.

ആഭ്യന്തര കമ്പോളത്തേയും വിഭവങ്ങളേയും ആശ്രയിച്ചാകണം വികസനം
ഐടി വികസനം കേരള ഇ-ഭരണത്തിനായും സ്ഥാപനാസൂത്രണത്തിനായും
മലയാളികളുടെ വൈദഗ്ദ്ധ്യം ഉയര്‍ത്തുക ലക്ഷ്യമിട്ടുള്ളതാകണം.

ഇന്നു് കേരള കൂടുതല്‍ മൂല്യമുള്ള ആഭ്യന്തര കമ്പോളം വിദേശ കുത്തകകള്‍ക്കു നല്‍കുന്നു.
കുറഞ്ഞ മൂല്യമുള്ള വിദേശകമ്പോളത്തിനായി നാം പശ്ചാത്തലമൊരുക്കുന്നു.


239 കോടി രൂപയുടെ വൈദ്യുതി ബോര്‍‌ഡിന്റെ RAPDRP പ്രോജക്ടു്,
തെക്കന്‍ കൊറിയന്‍ കമ്പനിയായ കെഡിഎന്നിനു്
35 കോടിയുടെ വാട്ടര്‍ അതോറിറ്റിയുടെ ജപ്പാന്‍ കുടിവെള്ള പദ്ധതി (Oracle നു്)
ബിഎസ്എന്‍എല്‍ ന്റേയും ഒഎന്‍ജിസിയുടേയും ധന കാര്യ വകുപ്പിന്റേയും
11000 കോടി രൂപയുടെ സ്ഥാപന ഭരണം (SAP നു്)

വിദേശ കമ്പോളത്തിലെ കേട്ടെഴുത്തു് പണിയ്ക്കായി
മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍, ഡാറ്റാ എന്‍ട്രി, സെര്‍വ്വര്‍ മെയിന്റനന്‍സ്, സേവന പിന്തുണ തുടങ്ങിയവയ്ക്കായി
ടെക്നോ പാര്‍ക്കും ഇന്‍ഫോ പാര്‍ക്കും ടെക്നോ ലോഡ്ജുകളും പണിയുന്നു
മൈക്രോസോഫ്റ്റും ഒറാക്കിളും സാപ്പും നമ്മുടെ എഞ്ചിനിയര്‍മാരെ അവരുടെ ഉല്പന്നങ്ങളുടെ പ്രയോഗം മാത്രം പഠിപ്പിക്കുന്നു


ഐടി പശ്ചാത്തല സൌകര്യം കെട്ടിടങ്ങളല്ല,
സ്വതന്ത്ര സോഫ്റ്റ്‌വെയറും വിജ്ഞാന വ്യാപനവും വൈദഗ്ദ്ധ്യ പോഷണവും
ഇടതടവില്ലാത്ത വൈദ്യുതിയും ശൃംഖലാ ബന്ധവുമാണു്
യഥാര്‍ത്ഥ അടിസ്ഥാന വിവര സാങ്കേതിക പശ്ചാത്തല സൌകര്യങ്ങള്‍.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വ്യാപകമായ ഉപയോഗവും
അതിലൂടെ നേടുന്ന വൈദഗ്ദ്ധ്യവുമാണു് കേരളത്തിന്റെ അടിയന്തിരാവശ്യം
കേരളത്തിന്റെ സ്ഥായിയായ ഐടി വികസനത്തിനു് വേണ്ടതു്
കേരള-കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും
ഇ-ഭരണവും ഇ-സ്ഥാപന ഭരണവും (ERP) ഏര്‍പ്പെടുത്തലേറ്റെടുക്കാന്‍
കേരളത്തിലെ ചെറുകിട സംരംഭകരെ ശാക്തീകരിക്കുകയാണു്
അതിനു് ആദ്യം വേണ്ടതു് കേരള സര്‍ക്കാരിന്റെ പണികള്‍ അവരെ ഏല്പിക്കുകയാണു്
അവയെ ശാക്തീകരിക്കാന്‍ പൊതു മേഖലയെ ഉപയോഗിക്കുകയാണു്
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപകമായി ഉപയോഗിച്ചു് തുടങ്ങുകയാണു്
അവ നമ്മുടെ ഉന്നത-സാങ്കേതിക വിദ്യാഭ്യാസത്തിലടക്കം ഉപയോഗിക്കുകയാണു്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വൈദഗ്ദ്ധ്യം നേടുകയാണു്.

സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകള്‍ പണം കൊടുത്തു് വാങ്ങുമ്പോള്‍
വെറും ഉപയോഗ സ്വാതന്ത്ര്യം മാത്രമേ കിട്ടൂ.
പഠിക്കാനോ മാറ്റം വരുത്താനോ പങ്കിടാനോ അവകാശമില്ല.
അവയില്‍ നമ്മുടെ കുട്ടികള്‍ പഠിക്കുമ്പോള്‍ അവ പ്രയോഗിക്കാന്‍ മാത്രമേ പഠിക്കാനാവൂ
അവയുടെ സാങ്കേതിക വിദ്യ സ്വാംശീകരിക്കാനാവില്ല.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമാണു് മൂലകോഡുകള്‍ വരെ കാണാനും പഠിക്കാനും
മെച്ചപ്പെടുത്താനായി മാറ്റം വരുത്താനും ലഭ്യമായ അറിവു് മറ്റുള്ളവരുമായി പങ്കുവെക്കാനും
അത്തരത്തില്‍ സാങ്കേതിക വിദ്യ സ്വാംശീകരിക്കാനും വൈദഗ്ദ്ധ്യം പോഷിപ്പിക്കാനും
സ്വാതന്ത്ര്യം അനുവദിക്കുന്നതു്
അതാണു് കേരളത്തിന്റെ ഐടി വികസനത്തിന്റെ അവശ്യോപാധി,
കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തിന്റേയും.

വൈദ്യൂതിയില്ലാതെ ഐടി വികസനം സാദ്ധ്യമല്ല
വൈദ്യൂതിക്കു് സൌരോര്‍ജ്ജം, അതു് മറ്റൊരു കേരള വികസന മേഖലയായി വികസിക്കും.
വൈദ്യൂതി ഉല്പാദനത്തിനു് ശ്രമിക്കാതെ നിക്ഷേപം കൊണ്ടു് വന്നതു് കൊണ്ടു് മാത്രം
ഐടി വികസനം സാധ്യമാവില്ല.

ശൃംഖലാ ബന്ധം കേരളത്തില്‍ ഗ്രാമ തലം വരെ ലഭ്യമാണു്
ആഗോള സമുദ്രാന്തര്‍ കേബിളുകള്‍ക്കു് കേരളത്തില്‍ പടിവാതിലുണ്ടു്
ശൃംഖലാ ബന്ധം ആവശ്യാനുസരണം നല്‍കാന്‍ ബിഎസ്എന്‍എല്‍ തയ്യാറായാല്‍ മതി.

വൈദ്യുതിയും ശൃംഖലാ ബന്ധവും വൈദഗ്ദ്ധ്യവും ഉണ്ടായാല്‍
ഏതു് സ്ഥലത്തും ഏതു് കെട്ടിടത്തിലും സംരംഭകരുടെ കൂരകളിലും പോലും
ഐടി വികസനം സാധ്യമാണു്.
ഐടി പാര്‍ക്കും ഇന്റോ പാര്‍ക്കും ടെക്നോ ലോഡ്ജുകളും
തദ്ദേശീയ ഐടി വികസനം കൊണ്ടു് വരില്ല,
അവ തദ്ദേശീയ ഐടി വികസനത്തിനു് അവശ്യ ഘടകവുമല്ല.

അവ റിയല്‍ എസ്റ്റേറ്റു് ബിസിനസിനും ധനമൂലധന പെരുപ്പത്തിനും മാത്രമാണു് സഹായിക്കുക.
മൂല്യം കുറഞ്ഞ വിദേശ പുറം കരാര്‍ പണികള്‍ പോലും വിതരിതമായി ചെയ്യാം.
അത്തരം പണികളാകട്ടെ സ്ഥായിയല്ല,
അമേരിക്കന്‍ പ്രസിഡണ്ടു് തിരഞ്ഞെടുപ്പിലെ സമ്മര്‍ദ്ദം
പുറം കരാര്‍ ഇല്ലാതാകാനും നമ്മുടെ പാര്‍ക്കുകള്‍ കാലിയാകാനും ഇടയാക്കാം.

.

No comments:

Post a Comment