Wednesday, September 26, 2012

സ്ഥായിയായ കേരള വികസനത്തിനായി വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുക



കേരളം വിദ്യാഭ്യാസ രംഗത്തു് മുമ്പന്തിയിലെത്തിയതു് മലയാളം മാധ്യത്തില്‍ പഠിച്ചാണു്
വികലമായ ഇംഗ്ലീഷ് വിദ്യാഭ്യാസ വികാസം കേരളത്തെ പിന്നോട്ടടിപ്പിച്ചു
'തത്തമ്മേ പൂച്ച പൂച്ച' എന്ന മാതിരി ഇംഗ്ലീഷ് പറയാനല്ലാതെ
അമൂര്‍ത്തമായ ചിന്ത ഉല്പാദിപ്പിക്കാന്‍ അന്യഭാഷാ മാധ്യമം വിദ്യാഭഅയാസം നമ്മെ പ്രാപ്തരാക്കില്ല

മാതൃ ഭാഷയിലാണു് മനുഷ്യര്‍ ചിന്തിക്കുന്നതു്
അതിലാണു് ശരിയായ അറിവു് നേടാന്‍ എല്ലാവര്‍ക്കും കഴിയുന്നതു്
മാതൃഭാഷാമാധ്യമത്തില്‍ വിദ്യാഭ്യാസം തുടങ്ങി മറ്റേതു് ഭാഷയും പഠിക്കുക
അതാണു് ശരിയായ വിദ്യാഭ്യാസ രീതി.

മാതൃഭാഷാവിദ്യാഭ്യാസം താറുമാറാക്കിയതു് മൂലം
കണക്കു് പഠനത്തിലും ശാസ്ത്ര-സാങ്കേതിക പഠനത്തിലും മലയാളികള്‍ പിന്നോട്ടായി.
കണക്കിന്റേയും കമ്പ്യൂട്ടറിന്റേയും വൈരുദ്ധ്യാത്മക യുക്തി മലയാളിക്കു് നഷ്ടമായി

മറ്റുള്ളവര്‍ പറയുന്നതു് ഏറ്റു് പറയുന്നവരായി മലയാളികള്‍ മാറിക്കൊണ്ടിരിക്കുന്നു
ഇതാണു് കേരളത്തില്‍ വളര്‍ന്നു് പന്തലിച്ച സമാന്തര വിദ്യാഭ്യാസ കച്ചവടം
ധന മൂലധന വികാസത്തോടൊപ്പം ഏറ്റെടുത്തു് നടപ്പാക്കിയ സാമ്രാജ്യത്വ ദാസ്യ ദൌത്യം.

നമ്മുടെ സര്‍വ്വ കലാശാലകള്‍ ഗണ്യമായ അളവില്‍ ബൌദ്ധിക സ്വത്തു് സൃഷ്ടിക്കുന്നില്ല.
നമ്മുടെ സര്‍വ്വകലാശാലകള്‍ പ്രാദേശിക വിവര സാങഅകേതിക വ്യവസായത്തെ സഹായിക്കുന്നില്ല.
അമേരിക്കന്‍ സര്‍വ്വകലാശാലകളാണു് മുക്ക പ്രമുഖ സോഫ്റ്റ്‌വെയറുകളും
ഇതര ഐടി പശ്ചാത്തല സൌകര്യങ്ങളും കണ്ടെത്തി വ്യവസായത്തിനു് നല്‍കിയതു്.
ഇന്റര്‍നെറ്റു് (അതു് വിവര സാങ്കേതിക വിദ്യയുടെ തനതു് സാധ്യതയാണു്) പൊതു വിവര വിനിമയത്തിനുപയോഗിച്ചു് തുടങ്ങിയതങ്ങിനെയാണു്.
ഒറാക്കിള്‍ വികസിപ്പിച്ചതു് ബര്‍ക്കിലി സര്‍വ്വകലാശാലയാണു്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്ഥാപകന്‍ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനും
ഗ്നൂ പ്രോജക്ടും മസാച്ചുസെറ്റ്സ് സാങ്കേതിക പഠന കേന്ദ്രത്തില്‍ നിന്നാണുണ്ടായതു്.

നമ്മുടെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്കും കലാലയങ്ങള്‍ക്കും വിവിധ മേഖലകളില്‍
വിവര സാങ്കേതിക സേവന സൌകര്യങ്ങള്‍ വികസിപ്പിക്കാന്‍ കഴിയണം.
അവയുടെ ഭരണ നടത്തിപ്പു് ആദ്യം വിവര സാങ്കേതികാധിഷ്ഠിതമാക്കണം.
ആ മാതൃക മറ്റു് പൊതു മേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലും നടപ്പാക്കാം.
അതിനു് വിദേശ പാക്കേജുകളും സേവന ദാതാക്കളും പുറത്തേയ്ക്കു് വിഭവത്തിന്റെ ഒഴുക്കും ആവശ്യമില്ല.
സര്‍വ്വകലാശാലാ പ്രാദേശിക വ്യവസായ ബന്ധങ്ങള്‍ സ്ഥാപിക്കണം.

കെല്‍ട്രോണ്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്നു് കമ്മീഷന്‍ ഏജന്‍സി മാത്രമായി മാറിയിരിക്കുന്നു.
അവയുടെ ആവശ്യങ്ങള്‍ക്കായി വിവര സാങ്കേതികാധിഷ്ഠിത ഭരണ നിര്‍വ്വഹണം വികസിപ്പിക്കാനാവാതെ
അവയെങ്ങിനെ കേരളത്തിലെ സ്ഥാപനങ്ങള്‍ക്കു് സേവനം നല്‍കും ?
അതാണു് നമ്മുടെ വകുപ്പുകളും കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും അടക്കം സ്ഥാപനങ്ങളും
നേരിടുന്ന പ്രതിസന്ധി.

ചുരുക്കത്തില്‍ ആഭ്യന്തര കമ്പോളം ലക്ഷ്യമാക്കിയും ആഭ്യന്തര വിഭവം പരമാവധി ഉപയോഗിച്ചും ആഭ്യന്തര വൈദഗ്ദ്ധ്യ പോഷണം നേടുകയും അതിലൂടെ നേടുന്ന പരിചയവും കഴിവും ഉപയോഗിച്ചു് വിദേശ കമ്പോളത്തിലെ മൂല്യം കൂടുതലുള്ള സേവനങ്ങളടക്കം ഏറ്റെടുക്കുകയുമാണു് കേരളത്തിന്റെ സ്ഥായിയായ ഐടി വികസനത്തിന്റെ മാര്‍ഗ്ഗം.
ഈ കാഴ്ചപ്പാടു് മുന്‍നിര്‍ത്തി കേരളത്തിലെ ഉന്നത-സാങ്കേതിക വിദ്യാഭ്യാസം പുനസംഘടിപ്പിക്കപ്പെടണം.

No comments:

Post a Comment