Wednesday, September 26, 2012

സ്ഥായിയായ കേരള വികസനത്തിനു് ശരിയായ ആരോഗ്യ പരിപാടി വേണം


സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടേയും പുരോഗമന പ്രസ്ഥാനങ്ങളുടേയും
ഇടപെടലിലൂടെ കേരളം ആരോഗ്യ രംഗത്തു് ഒട്ടേറെ മുന്നിലെത്തി
ഉയര്‍ന്ന ആയുര്‍ ദൈര്‍ഖ്യം, കുറഞ്ഞ ശിശു മരണ നിരക്കു്,
ഉയര്‍ന്ന സ്ത്രീ പുരുഷ അനുപാതം തുടങ്ങി
പല രംഗങ്ങളിലും കേരളം ലോകോത്തര നിലവാരത്തിലെത്തി.

ആരോഗ്യ രംഗത്തു് ധനമൂലധനാധിപത്യത്തിന്റെ കടന്നു് കയറ്റം
കേരളീയരെ ജീവിത ശൈലീ രോഗങ്ങളുടെ ഇരകളാക്കി മാറ്റി.

രോഗ ചികിത്സ ലാഭ മാര്‍ഗ്ഗമായി കണ്ട ധന മൂലധനം
രോഗത്തിനു് ചികിത്സിക്കാനാവശ്യമായ മരുന്നു് നിര്‍മ്മിക്കുക മാത്രമല്ല
മരുന്നുകളുടെ ഉപഭോക്താക്കളായ രോഗികളെ സൃഷ്ടിക്കുക കൂടി ചെയ്യുന്നു.

കേരളീയരിന്നു് പ്രമേഹത്തിന്റേയും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന്റേയും
അമിത കൊഴുപ്പിന്റേയും കിഡ്നി രോഗങ്ങളുടേയും
കരള്‍ രോഗങ്ങളുടേയും തൈറോയിഡ് അസന്തുലിതാവസ്ഥയുടേയും
നീരാളി പിടുത്തത്തിലായിരിക്കുന്നു.

ഭരണാധികാരികളുടെ കേവല ധാരണകളുടേയും
ധന മൂലധനത്തിന്റെ ലാഭക്കൊതിയുടേയും നേര്‍ തെളിവും അനുഭവവുമാണു്
കേരളീയരില്‍ വര്‍ദ്ധിച്ചു് വരുന്ന തൈറോയിഡ് രോഗങ്ങളും
കേരളത്തില്‍ പെരുകുന്ന തൈറോയിഡ് സ്പെഷ്യാലിറ്റി ക്ലിനിക്കുകളും.

രാജീവ് ഗാന്ധിയുടെ ഭരണകാലത്തു് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം
കൊണ്ടുവന്നതാണു് ഉപ്പില്‍ അയഡിന്‍ ചേര്‍ത്തു് മാത്രമേ വില്കാവൂ എന്ന നിയമം
അയഡിന്റെ കുറവു് തൈറോയിഡ് രോഗങ്ങള്‍ക്കു് കാരണമാകാം
അതിനു് പരിഹാരം എല്ലാവര്‍ക്കും അയഡിന്‍ നല്കുകയല്ല.
അയഡിന്‍ കൂടിയാലും തൈറോയിഡ് തകരാറുകളുണ്ടാകും

ഈ വൈരുദ്ധ്യാത്മകത കാണാതെ കേവലമായ ധാരണയോടെ
ഭരണാധികാരികള്‍ എടുക്കുന്ന നിലപാടുകളാണു് കുഴപ്പം
ഇത്തരം കേവല യുക്തിയാണു് ധന മൂലധനാശ്രിതത്വം വലിച്ചു് വെക്കുന്നതിലും
നിക്ഷേപത്തിനെന്നു് പറഞ്ഞു് ബാധ്യത സൃഷ്ടിക്കുന്നതിലും കാണുന്നതു്.

മിതവും സമീകൃതവുമായ ആഹാരവും
അതില്‍ തന്നെ പരമാവധി (സാധ്യമായേടത്തോളം) വേവിക്കാത്ത കായ്-കനികളും
ബാക്കി മാത്രം ഉണക്കി സൂക്ഷിച്ച ധാന്യങ്ങളും പയറു് വര്‍ഗ്ഗങ്ങളും പച്ചക്കറികളും വേവിച്ചതുമായ ഭക്ഷണവും
സാദ്ധ്യമായത്ര അദ്ധ്വാനവും
മതിയായതും ശരിയായതുമായ വ്യായാമവുമാണു്
ആരോഗ്യ പരിപാലനത്തിനുള്ള മാര്‍ഗ്ഗം

'ആഹാരമാണു് ഔഷധം, ഔഷധമാണു് ആഹാരം'
'നല്ലതു് പോലെ വിയര്‍ക്കുന്നതു് വരെ നടക്കുകയാണു് ഏറ്റവും മെച്ചപ്പെട്ട വ്യായാമം'
'അന്നാദ്ധ്വാനമാണു് ആരോഗ്യ പരിപാലനത്തിന്റെ മുഖ്യ ഘടകം'
'ശാരീരിക-മാനസികാരോഗ്യത്തിനു് കലാ-കായിക മത്സരങ്ങള്‍'
തുടങ്ങിയ ആപ്ത വാക്യങ്ങള്‍ ഓര്‍മ്മിച്ചെടുത്തു് ആസൂത്രണം ചെയ്യുന്ന ആരോഗ്യ പരിപാടിയാണു് സ്ഥായിയായ കേരള വികസനത്തിന്റെ അടിയന്തിരാവശ്യം.

സ്ഥായിയായ കേരള വികസനത്തിനായി വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുക



കേരളം വിദ്യാഭ്യാസ രംഗത്തു് മുമ്പന്തിയിലെത്തിയതു് മലയാളം മാധ്യത്തില്‍ പഠിച്ചാണു്
വികലമായ ഇംഗ്ലീഷ് വിദ്യാഭ്യാസ വികാസം കേരളത്തെ പിന്നോട്ടടിപ്പിച്ചു
'തത്തമ്മേ പൂച്ച പൂച്ച' എന്ന മാതിരി ഇംഗ്ലീഷ് പറയാനല്ലാതെ
അമൂര്‍ത്തമായ ചിന്ത ഉല്പാദിപ്പിക്കാന്‍ അന്യഭാഷാ മാധ്യമം വിദ്യാഭഅയാസം നമ്മെ പ്രാപ്തരാക്കില്ല

മാതൃ ഭാഷയിലാണു് മനുഷ്യര്‍ ചിന്തിക്കുന്നതു്
അതിലാണു് ശരിയായ അറിവു് നേടാന്‍ എല്ലാവര്‍ക്കും കഴിയുന്നതു്
മാതൃഭാഷാമാധ്യമത്തില്‍ വിദ്യാഭ്യാസം തുടങ്ങി മറ്റേതു് ഭാഷയും പഠിക്കുക
അതാണു് ശരിയായ വിദ്യാഭ്യാസ രീതി.

മാതൃഭാഷാവിദ്യാഭ്യാസം താറുമാറാക്കിയതു് മൂലം
കണക്കു് പഠനത്തിലും ശാസ്ത്ര-സാങ്കേതിക പഠനത്തിലും മലയാളികള്‍ പിന്നോട്ടായി.
കണക്കിന്റേയും കമ്പ്യൂട്ടറിന്റേയും വൈരുദ്ധ്യാത്മക യുക്തി മലയാളിക്കു് നഷ്ടമായി

മറ്റുള്ളവര്‍ പറയുന്നതു് ഏറ്റു് പറയുന്നവരായി മലയാളികള്‍ മാറിക്കൊണ്ടിരിക്കുന്നു
ഇതാണു് കേരളത്തില്‍ വളര്‍ന്നു് പന്തലിച്ച സമാന്തര വിദ്യാഭ്യാസ കച്ചവടം
ധന മൂലധന വികാസത്തോടൊപ്പം ഏറ്റെടുത്തു് നടപ്പാക്കിയ സാമ്രാജ്യത്വ ദാസ്യ ദൌത്യം.

നമ്മുടെ സര്‍വ്വ കലാശാലകള്‍ ഗണ്യമായ അളവില്‍ ബൌദ്ധിക സ്വത്തു് സൃഷ്ടിക്കുന്നില്ല.
നമ്മുടെ സര്‍വ്വകലാശാലകള്‍ പ്രാദേശിക വിവര സാങഅകേതിക വ്യവസായത്തെ സഹായിക്കുന്നില്ല.
അമേരിക്കന്‍ സര്‍വ്വകലാശാലകളാണു് മുക്ക പ്രമുഖ സോഫ്റ്റ്‌വെയറുകളും
ഇതര ഐടി പശ്ചാത്തല സൌകര്യങ്ങളും കണ്ടെത്തി വ്യവസായത്തിനു് നല്‍കിയതു്.
ഇന്റര്‍നെറ്റു് (അതു് വിവര സാങ്കേതിക വിദ്യയുടെ തനതു് സാധ്യതയാണു്) പൊതു വിവര വിനിമയത്തിനുപയോഗിച്ചു് തുടങ്ങിയതങ്ങിനെയാണു്.
ഒറാക്കിള്‍ വികസിപ്പിച്ചതു് ബര്‍ക്കിലി സര്‍വ്വകലാശാലയാണു്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്ഥാപകന്‍ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനും
ഗ്നൂ പ്രോജക്ടും മസാച്ചുസെറ്റ്സ് സാങ്കേതിക പഠന കേന്ദ്രത്തില്‍ നിന്നാണുണ്ടായതു്.

നമ്മുടെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്കും കലാലയങ്ങള്‍ക്കും വിവിധ മേഖലകളില്‍
വിവര സാങ്കേതിക സേവന സൌകര്യങ്ങള്‍ വികസിപ്പിക്കാന്‍ കഴിയണം.
അവയുടെ ഭരണ നടത്തിപ്പു് ആദ്യം വിവര സാങ്കേതികാധിഷ്ഠിതമാക്കണം.
ആ മാതൃക മറ്റു് പൊതു മേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലും നടപ്പാക്കാം.
അതിനു് വിദേശ പാക്കേജുകളും സേവന ദാതാക്കളും പുറത്തേയ്ക്കു് വിഭവത്തിന്റെ ഒഴുക്കും ആവശ്യമില്ല.
സര്‍വ്വകലാശാലാ പ്രാദേശിക വ്യവസായ ബന്ധങ്ങള്‍ സ്ഥാപിക്കണം.

കെല്‍ട്രോണ്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്നു് കമ്മീഷന്‍ ഏജന്‍സി മാത്രമായി മാറിയിരിക്കുന്നു.
അവയുടെ ആവശ്യങ്ങള്‍ക്കായി വിവര സാങ്കേതികാധിഷ്ഠിത ഭരണ നിര്‍വ്വഹണം വികസിപ്പിക്കാനാവാതെ
അവയെങ്ങിനെ കേരളത്തിലെ സ്ഥാപനങ്ങള്‍ക്കു് സേവനം നല്‍കും ?
അതാണു് നമ്മുടെ വകുപ്പുകളും കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും അടക്കം സ്ഥാപനങ്ങളും
നേരിടുന്ന പ്രതിസന്ധി.

ചുരുക്കത്തില്‍ ആഭ്യന്തര കമ്പോളം ലക്ഷ്യമാക്കിയും ആഭ്യന്തര വിഭവം പരമാവധി ഉപയോഗിച്ചും ആഭ്യന്തര വൈദഗ്ദ്ധ്യ പോഷണം നേടുകയും അതിലൂടെ നേടുന്ന പരിചയവും കഴിവും ഉപയോഗിച്ചു് വിദേശ കമ്പോളത്തിലെ മൂല്യം കൂടുതലുള്ള സേവനങ്ങളടക്കം ഏറ്റെടുക്കുകയുമാണു് കേരളത്തിന്റെ സ്ഥായിയായ ഐടി വികസനത്തിന്റെ മാര്‍ഗ്ഗം.
ഈ കാഴ്ചപ്പാടു് മുന്‍നിര്‍ത്തി കേരളത്തിലെ ഉന്നത-സാങ്കേതിക വിദ്യാഭ്യാസം പുനസംഘടിപ്പിക്കപ്പെടണം.

ശരിയായൊരു കേരള വികസന കാഴ്ചപ്പാടു് - ടൂറിസം



ടൂറിസം വികസിപ്പിക്കാന്‍ ചെലവേറിയ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കാവില്ല
അവ ഭൂമിയിലും കെട്ടിടങ്ങളിലും ധന മൂലധനത്തിന്റെ പിടി മുറുക്കുക മാത്രമാണു്
പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഉയര്‍ന്ന നിരക്കും
അവയ്ക്കു് പുറത്തുള്ള വൃത്തികെട്ട തെരുവുകളും റോഡുകളും നീര്‍ച്ചാലുകളും ജലാശയങ്ങളും
ടൂറിസ്റ്റുകളെ കേരളത്തില്‍ നിന്നു് ഓടിക്കുകയാണു്

അവശ്യം കണ്ടിരിക്കേണ്ട സ്ഥലപ്പട്ടികയില്‍ പെടുന്ന കേരളം
ആകര്‍ഷിക്കുന്നതു് വെറും 0.06% ആഗോള ടൂറിസ്റ്റുകളേയാണു്.
നമ്മുടെ ടൂറിസം ശബരിമല ദര്‍ശനത്തിനെത്തുന്നവരില്‍ ഒതുങ്ങുന്നു
ബാക്കി വെറും നാമമാത്രമാണു്, പണം ചെലവഴിക്കുന്നതു് പാഴാകുന്നു.

വൃത്തിയുള്ള കേരളം ടൂറിസ്റ്റുകളെ ആകര്‍ഷിക്കും
ചെലവു് കുറഞ്ഞ വൃത്തിയുള്ള താമസ സൌകര്യമാണു് വേണ്ടതു്
കേരളത്തെ വൃത്തികേടുകളില്‍ നിന്നു് രക്ഷിക്കുക
അതാണു് ശരിയായ ടുറിസം പ്രോത്സാഹനം

അല്ലാതെ വൃത്തികേടുകള്‍ക്കു് നടുവില്‍ വൃത്തിയുണ്ടെന്നു് ഭാവിക്കുന്ന
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ നിര്‍മ്മിക്കുന്നതിലൂടെ കേരളത്തിന്റെ വിലപ്പെട്ട ഭൂമി
കോണ്‍ക്രീറ്റു് കെട്ടി പരിസ്ഥിതി നശിപ്പിക്കുകയും
നിക്ഷേപത്തിന്റെ പേരില്‍ ബാധ്യത വര്‍ദ്ധിപ്പിക്കുകയും മാത്രമാണു്.

ശരിയായൊരു കേരള വികസന കാഴ്ചപ്പാടു് - കാര്‍ഷിക മേഖല



നെല്‍കൃഷി നിലനില്‍ക്കണം കാരണം അതു് ഭക്ഷ്യോല്പാദനമാണു്
ഭൂഗര്‍ഭ ജല സമ്പത്തു് വര്‍ദ്ധിപ്പിക്കുന്നതാണു്, കുടി വെള്ളം തരുന്നതാണു്,
കേരളത്തിന്റെ പച്ചപ്പിന്റെ അടിത്തറയതാണു്

മാത്രമല്ല, കേരളത്തില്‍ നാണ്യവിളകള്‍ ഉല്പാദിപ്പിക്കാനായി കേരളത്തിനു് ഭക്ഷ്യധാന്യം തരാമെന്ന നെഹൃവിന്റെ കാലത്തെ കേന്ദ്ര സര്‍ക്കാര്‍ മലയാളികള്‍ക്കു് നല്‍കിയ ഉറപ്പു് യുപിഎ സര്‍ക്കാര്‍ പാലിക്കുന്നില്ല. അതിനാല്‍ കേരളത്തിനു് നാണ്യവിളകളില്‍ ശ്രദ്ധിക്കാനാവില്ല. ഭക്ഷ്യ സുരക്ഷയ്ക്കു് ഭക്ഷ്യോല്പാദനം ശ്രദ്ധിച്ചേ തീരൂ.

കേരളത്തിലെ മലയോര കൃഷിയും ആഭ്യന്തര ഉപഭോഗത്തെ ലക്ഷ്യമാക്കണം
തെങ്ങും പ്ലാവും മാവും ആഞ്ഞിലിയും പപ്പായയും വാഴയും
കപ്പയും ചേനയും കാച്ചിലും മധുരക്കിഴങ്ങും ചെറുകിഴങ്ങും
ഇഞ്ചിയും മഞ്ഞളും ഏലവും കുരുമുളകും കഴിഞ്ഞു് മതി
കാപ്പിയും തേയിലയും റബറും

അലുവാലിയയുടേയും യുഡിഎഫിന്റേയും ഫോര്‍മുല കേരളത്തിനാപത്തു്

ശരിയായൊരു കേരള വികസന കാഴ്ചപ്പാടു് - വിവര സാങ്കേതിക വിദ്യാമേഖല



വിദേശ കമ്പോളത്തിനു് വേണ്ടി എന്നതിനു് പകരം ആഭ്യന്തരാവശ്യങ്ങള്‍ക്കു് വേണ്ടിയുള്ള വിവര സാങ്കേതിക വികസനം സാദ്ധ്യമാകണം. അതാണു് സ്ഥായിയായി നില നില്‍ക്കുന്നതും കഴിവുറ്റതും കാര്യക്ഷമമാകുന്നതും.

ആഭ്യന്തര കമ്പോളത്തേയും വിഭവങ്ങളേയും ആശ്രയിച്ചാകണം വികസനം
ഐടി വികസനം കേരള ഇ-ഭരണത്തിനായും സ്ഥാപനാസൂത്രണത്തിനായും
മലയാളികളുടെ വൈദഗ്ദ്ധ്യം ഉയര്‍ത്തുക ലക്ഷ്യമിട്ടുള്ളതാകണം.

ഇന്നു് കേരള കൂടുതല്‍ മൂല്യമുള്ള ആഭ്യന്തര കമ്പോളം വിദേശ കുത്തകകള്‍ക്കു നല്‍കുന്നു.
കുറഞ്ഞ മൂല്യമുള്ള വിദേശകമ്പോളത്തിനായി നാം പശ്ചാത്തലമൊരുക്കുന്നു.


239 കോടി രൂപയുടെ വൈദ്യുതി ബോര്‍‌ഡിന്റെ RAPDRP പ്രോജക്ടു്,
തെക്കന്‍ കൊറിയന്‍ കമ്പനിയായ കെഡിഎന്നിനു്
35 കോടിയുടെ വാട്ടര്‍ അതോറിറ്റിയുടെ ജപ്പാന്‍ കുടിവെള്ള പദ്ധതി (Oracle നു്)
ബിഎസ്എന്‍എല്‍ ന്റേയും ഒഎന്‍ജിസിയുടേയും ധന കാര്യ വകുപ്പിന്റേയും
11000 കോടി രൂപയുടെ സ്ഥാപന ഭരണം (SAP നു്)

വിദേശ കമ്പോളത്തിലെ കേട്ടെഴുത്തു് പണിയ്ക്കായി
മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍, ഡാറ്റാ എന്‍ട്രി, സെര്‍വ്വര്‍ മെയിന്റനന്‍സ്, സേവന പിന്തുണ തുടങ്ങിയവയ്ക്കായി
ടെക്നോ പാര്‍ക്കും ഇന്‍ഫോ പാര്‍ക്കും ടെക്നോ ലോഡ്ജുകളും പണിയുന്നു
മൈക്രോസോഫ്റ്റും ഒറാക്കിളും സാപ്പും നമ്മുടെ എഞ്ചിനിയര്‍മാരെ അവരുടെ ഉല്പന്നങ്ങളുടെ പ്രയോഗം മാത്രം പഠിപ്പിക്കുന്നു


ഐടി പശ്ചാത്തല സൌകര്യം കെട്ടിടങ്ങളല്ല,
സ്വതന്ത്ര സോഫ്റ്റ്‌വെയറും വിജ്ഞാന വ്യാപനവും വൈദഗ്ദ്ധ്യ പോഷണവും
ഇടതടവില്ലാത്ത വൈദ്യുതിയും ശൃംഖലാ ബന്ധവുമാണു്
യഥാര്‍ത്ഥ അടിസ്ഥാന വിവര സാങ്കേതിക പശ്ചാത്തല സൌകര്യങ്ങള്‍.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വ്യാപകമായ ഉപയോഗവും
അതിലൂടെ നേടുന്ന വൈദഗ്ദ്ധ്യവുമാണു് കേരളത്തിന്റെ അടിയന്തിരാവശ്യം
കേരളത്തിന്റെ സ്ഥായിയായ ഐടി വികസനത്തിനു് വേണ്ടതു്
കേരള-കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും
ഇ-ഭരണവും ഇ-സ്ഥാപന ഭരണവും (ERP) ഏര്‍പ്പെടുത്തലേറ്റെടുക്കാന്‍
കേരളത്തിലെ ചെറുകിട സംരംഭകരെ ശാക്തീകരിക്കുകയാണു്
അതിനു് ആദ്യം വേണ്ടതു് കേരള സര്‍ക്കാരിന്റെ പണികള്‍ അവരെ ഏല്പിക്കുകയാണു്
അവയെ ശാക്തീകരിക്കാന്‍ പൊതു മേഖലയെ ഉപയോഗിക്കുകയാണു്
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപകമായി ഉപയോഗിച്ചു് തുടങ്ങുകയാണു്
അവ നമ്മുടെ ഉന്നത-സാങ്കേതിക വിദ്യാഭ്യാസത്തിലടക്കം ഉപയോഗിക്കുകയാണു്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വൈദഗ്ദ്ധ്യം നേടുകയാണു്.

സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകള്‍ പണം കൊടുത്തു് വാങ്ങുമ്പോള്‍
വെറും ഉപയോഗ സ്വാതന്ത്ര്യം മാത്രമേ കിട്ടൂ.
പഠിക്കാനോ മാറ്റം വരുത്താനോ പങ്കിടാനോ അവകാശമില്ല.
അവയില്‍ നമ്മുടെ കുട്ടികള്‍ പഠിക്കുമ്പോള്‍ അവ പ്രയോഗിക്കാന്‍ മാത്രമേ പഠിക്കാനാവൂ
അവയുടെ സാങ്കേതിക വിദ്യ സ്വാംശീകരിക്കാനാവില്ല.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമാണു് മൂലകോഡുകള്‍ വരെ കാണാനും പഠിക്കാനും
മെച്ചപ്പെടുത്താനായി മാറ്റം വരുത്താനും ലഭ്യമായ അറിവു് മറ്റുള്ളവരുമായി പങ്കുവെക്കാനും
അത്തരത്തില്‍ സാങ്കേതിക വിദ്യ സ്വാംശീകരിക്കാനും വൈദഗ്ദ്ധ്യം പോഷിപ്പിക്കാനും
സ്വാതന്ത്ര്യം അനുവദിക്കുന്നതു്
അതാണു് കേരളത്തിന്റെ ഐടി വികസനത്തിന്റെ അവശ്യോപാധി,
കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തിന്റേയും.

വൈദ്യൂതിയില്ലാതെ ഐടി വികസനം സാദ്ധ്യമല്ല
വൈദ്യൂതിക്കു് സൌരോര്‍ജ്ജം, അതു് മറ്റൊരു കേരള വികസന മേഖലയായി വികസിക്കും.
വൈദ്യൂതി ഉല്പാദനത്തിനു് ശ്രമിക്കാതെ നിക്ഷേപം കൊണ്ടു് വന്നതു് കൊണ്ടു് മാത്രം
ഐടി വികസനം സാധ്യമാവില്ല.

ശൃംഖലാ ബന്ധം കേരളത്തില്‍ ഗ്രാമ തലം വരെ ലഭ്യമാണു്
ആഗോള സമുദ്രാന്തര്‍ കേബിളുകള്‍ക്കു് കേരളത്തില്‍ പടിവാതിലുണ്ടു്
ശൃംഖലാ ബന്ധം ആവശ്യാനുസരണം നല്‍കാന്‍ ബിഎസ്എന്‍എല്‍ തയ്യാറായാല്‍ മതി.

വൈദ്യുതിയും ശൃംഖലാ ബന്ധവും വൈദഗ്ദ്ധ്യവും ഉണ്ടായാല്‍
ഏതു് സ്ഥലത്തും ഏതു് കെട്ടിടത്തിലും സംരംഭകരുടെ കൂരകളിലും പോലും
ഐടി വികസനം സാധ്യമാണു്.
ഐടി പാര്‍ക്കും ഇന്റോ പാര്‍ക്കും ടെക്നോ ലോഡ്ജുകളും
തദ്ദേശീയ ഐടി വികസനം കൊണ്ടു് വരില്ല,
അവ തദ്ദേശീയ ഐടി വികസനത്തിനു് അവശ്യ ഘടകവുമല്ല.

അവ റിയല്‍ എസ്റ്റേറ്റു് ബിസിനസിനും ധനമൂലധന പെരുപ്പത്തിനും മാത്രമാണു് സഹായിക്കുക.
മൂല്യം കുറഞ്ഞ വിദേശ പുറം കരാര്‍ പണികള്‍ പോലും വിതരിതമായി ചെയ്യാം.
അത്തരം പണികളാകട്ടെ സ്ഥായിയല്ല,
അമേരിക്കന്‍ പ്രസിഡണ്ടു് തിരഞ്ഞെടുപ്പിലെ സമ്മര്‍ദ്ദം
പുറം കരാര്‍ ഇല്ലാതാകാനും നമ്മുടെ പാര്‍ക്കുകള്‍ കാലിയാകാനും ഇടയാക്കാം.

.

'അമേരിക്കന്‍ മോഡല്‍ വികസനം അറബിക്കടലില്‍'



കേരള വികസനത്തിനു് യുപിഎയും യുഡിഎഫും മുന്നോട്ടു് വെയ്ക്കുന്ന പരിപ്രേക്ഷ്യം അമേരിക്കയിലെ പ്രതിസന്ധിയക്കു് വഴി വെച്ച അതേ മാതൃകയാണു്. ധന മൂലധനാധിപത്യമാണതിന്റെ ലക്ഷ്യം. ധന മൂലധനം പെരുപ്പിക്കുകയാണതിന്റെ മാര്‍ഗ്ഗം. അതു് ജനങ്ങളുടെ കയ്യിലുള്ള സമ്പത്തിന്റെ മൂല്യം ഇടിക്കും. വരുമാനം കുറയ്ക്കും. തൊഴില്‍ കുറയും. അതു് കമ്പോള മാന്ദ്യത്തിനു് വഴിവെയ്ക്കും. തലപ്പത്തുള്ളവരുടെ ധൂര്‍ത്തും കമ്പോള മാന്ദ്യവും ചേര്‍ന്നു് സ്ഥാപനം പാപ്പരാക്കും. സര്‍ക്കാര്‍ അവയെ ജാമ്യത്തിലെടുക്കാന്‍ പണമൊഴുക്കേണ്ടി വരും. അതും തട്ടിയെടുക്കുന്നതു് ധന മൂലധന കുത്തകകള്‍ മാത്രം. തൊഴിലാളികളും സാധാരണക്കാര്‍ക്കും ജാമ്യ പദ്ധതികള്‍ കൊണ്ടു് യാതൊരു നേട്ടവുമില്ല. അതിന്റെ അനന്തര ഫലമാണു് വാള്‍സ്ട്രീറ്റിലാരംഭിച്ച ജനകീയ കൂട്ടായ്മയുടെ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്ന സമരം.

യുപിഎ യും യുഡിഎഫും നിക്ഷേപത്തിനു് പുറകേയാണു് പായുന്നതു്
നിക്ഷേപമാണു് വികസന ലക്ഷ്യമെന്ന കാഴ്ചപ്പാടു് വസ്തുതകള്‍ക്കു് നിരക്കുന്നതല്ല.
നിക്ഷേപം ആസ്തിയല്ല, ബാധ്യതയാണെന്നതു് കണക്കിലെ പ്രാഥമിക തത്വം.

തൊഴിലും വരുമാനവും പുതിയ സമ്പത്തുമാണു് വികസനത്തിന്റെ ലക്ഷ്യമാകേണ്ടതു്
വികസനം കൊണ്ടുവരാന്‍ നിക്ഷേപം ആവശ്യമാണു്,
പക്ഷെ, നിക്ഷേപം കൊണ്ടു് മാത്രം വികസനം ഉണ്ടാകണമെന്നില്ല.
കുറഞ്ഞ നിക്ഷേപം കൊണ്ടു് കൂടുതല്‍ തൊഴിലും വരുമാനവും സമ്പത്തുമാണു് അഭികാമ്യം.

വിദേശ നിക്ഷേപത്തെ ആശ്രയിച്ചുള്ള നവ ഉദാര നയ സമീപനം
ഇന്തയില്‍ വികസനം മുരടിപ്പിക്കുക മാത്രമാണു് ചെയ്തിട്ടുള്ളതു്.
9% നു് മേല്‍ വളര്‍ച്ചയുണ്ടായിരുന്നതു് 5% മായി ഇടിഞ്ഞു.
കട്ടു് മുടിച്ചുണ്ടാക്കിയ വിദേശ നാണയ ശേഖര കമ്മി കുറയ്ക്കുന്നതിലാണു് നേട്ടമുണ്ടായതു്
വീണ്ടും കട്ടുമുടിക്കാന്‍ നാണയ ശേഖരം വീര്‍പ്പിക്കാനും കഴിഞ്ഞു

വിദേശ നാണയ ശേഖരം ഉയര്‍ന്നതു് ബാധ്യത സൃഷ്ടിച്ചു് കൊണ്ടാണു്
നേരിട്ടോ ഓഹരിയിലോ ഉള്ള വിദേശ നിക്ഷേപമാണതിനു് പിന്നില്‍
അതു് തിരിച്ചൊഴുകുമ്പോള്‍ സമ്പദ്ഘടന തകരാറിലാകും
ഈ കടുത്ത ബാധ്യതയാണു് നവ ഉദാര നയത്തിന്റെ ബാക്കി പത്രം.

വിദേശ കമ്പോളത്തെമാത്രം ആശ്രയിച്ചായാല്‍ പരാശ്രിതത്വമാണു് ഫലം
അതു് അപകടമാണു് വരുത്തി വെയ്ക്കുക
നിലവില്‍ ഐടി വികസനം പാളം തെറ്റിയിരിക്കുന്നു.

കേരള കമ്പോളം വിദേശികള്‍ക്കും വിദേശ കമ്പോളത്തിനായി ഐടി പാര്‍ക്കും
ഇന്‍ഫോ പാര്‍ക്കും സ്മാര്‍ട് സിറ്റിയും ടെക്നോ ലോഡ്ജുകളും
അവയിലൂടെ ഭൂമി-കെട്ടിട കച്ചവടം മാത്രം വളരുന്നു
ഐടി വികസനം കേരളത്തിനു് അന്യമാകുന്നു

കേരളത്തില്‍ നാളിതു് വരെ നടന്ന വികലമായ ഐടി വികസനത്തിന്റെ ചുവടു് പിടിച്ചാണു്
കൃഷി, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും
ഭൂമികച്ചവടവും കെട്ടിട നിര്‍മ്മാണവും അടിസ്ഥാനമാക്കിയുള്ള
വികസന പരിപ്രേക്ഷ്യത്തിനു് എമര്‍ജിങ്ങു് കേരളയെന്ന പേരില്‍ രൂപം നല്‍കിയിരിക്കുന്നതു്.

ഈ വികസന തന്ത്രം സ്ഥലം അന്യാധിനപ്പെടുത്തുകയും
കോണ്‍ക്രീറ്റു് കെട്ടിടങ്ങള്‍ കെട്ടി പരിസ്ഥിതി നാശം വരുത്തിവെയ്ക്കുകയും
കേരളം മരുഭൂമിയാക്കുകയും കുടിവെള്ളം മുട്ടിക്കുകയും ചെയ്യും.
നിക്ഷേപം വരും തൊഴിലോ വരുമാനമോ വരില്ല, സമ്പത്തു് കൂടില്ല.

സ്ഥലവില കൂടും, ധന മൂലധനത്തിന്റെ ഓഹരി വിഹിതവും ലാഭവിഹിതവും ഉയരും
കമ്മീഷന്‍ ഉയരും, അഴിമതി തഴച്ചു് വളരും, ജനങ്ങളുടെ സ്വത്തുക്കളുടെ വിലയിടിയും,
അവ കുത്തകകളുടെ കൈക്കലാകും, അവരുടെ ലാഭം കൂടും
ടൂറിസവും വളരില്ല, തൊഴിലും കൂടില്ല
വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ നേടില്ല, ഭാവി തലമുറ ഏറാന്‍ മൂളികളായി മാറും
ആരോഗ്യവും മെച്ചപ്പെടില്ല, രോഗികളുടെ ഒരു തലമുറ സൃഷ്ടിക്കപ്പെടും.

ഒരു ഘട്ടം കഴിഞ്ഞാല്‍ ആഗോള വ്യാപാര മാന്ദ്യത്തിന്റെ ഇരകളായി മലയാളികളും മാറും
2008 ല്‍ അമേരിക്കയിലുണ്ടായതു് പോലെ, ഇന്നും അവര്‍ തുടര്‍ന്നനുഭവിക്കുന്ന മാന്ദ്യവും ഇവിടെയും വരും.
സ്ഥലവും കെട്ടിടവുമടക്കം എല്ലാറ്റിന്റേയും മൂല്യം ഇടിയും
മുതലാളിത്ത വ്യവസ്ഥാ പ്രതിസന്ധിയുടെ ഇരകളായി മലയാളികളും മാറും.

അമേരിക്കന്‍ മോഡല്‍ വികസനം കേരളത്തിനു് വേണ്ട.
'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്ന പഴയ മുദ്രാവാക്യം ഇന്നു് പ്രസക്തമായിരിക്കുന്നു.

99% ത്തിന്റെ ഭാഗമായ സാധാരണക്കാരായ ജനങ്ങള്‍ വൈറ്റില കൂട്ടായ്മയില്‍ പങ്കെടുക്കുന്നു<br/>

ധനമൂലധനാധിപത്യം തുടച്ചു് മാറ്റുക, എല്ലാ രംഗത്തും സാമൂഹ്യ നിയന്ത്രണം ഏര്‍പ്പെടുത്തുക


ഞങ്ങള്‍ 99%
ജനങ്ങള്‍ ആഗോളവല്‍ക്കരണത്തിനെതിരെ
വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിനു് ഒരാണ്ടു്

ജനകീയ കൂട്ടായ്മ വൈറ്റിലയില്‍
29-09-2012 രാവിലെ 9 മുതല്‍ രാത്രി 9 വരെ

99% ജനങ്ങള്‍ 1% കുത്തകകളുടെ ആഗോള മേധാവിത്വത്തിനെതിരെ
നടത്തുന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിനു് ഒരാണ്ടു്

ധനമൂലധനത്തിന്റെ പുളപ്പു് കേരളത്തിലും
ഭൂമിക്കച്ചവടം, കെട്ടിട നിര്‍മ്മാണം, രോഗ-മരുന്നു് കച്ചവടം,
വിദ്യാഭ്യാസ കച്ചവടം തുടങ്ങിയ മേഖലകളില്‍
ധന മൂലധനം പുളച്ചു് മറിയുകയാണു്
അനിവാര്യമായ ഇതിന്റെ തകര്‍ച്ച
കേരള സമ്പദ്ഘടനയെ കുഴപ്പത്തിലാക്കും

ധന മൂലധന പ്രതിസന്ധി മുതലാളിത്തത്തെ കുഴപ്പത്തിലാക്കിയിരിക്കുന്നു
അമിതോല്പാദന കുഴപ്പവും വ്യാപാര മാന്ദ്യവും ലാഭം ഇടിച്ചു
ഓഹരി കമ്പോളം തകരാതെ നോക്കാന്‍ ആസ്തി പെരുപ്പിച്ചു് ലാഭം കാട്ടി
ആസ്തി കൂട്ടാന്‍ പൊതു മുതല്‍ കയ്യേറ്റം, ഭൂമി, വനം, ഖനികള്‍, സ്പെക്ട്രം, എണ്ണപ്പാടം...
ലാഭം കൂട്ടാന്‍ പൊതുമുതല്‍ കൊള്ളയും അഴിമതിയും പെരുകുന്നു.

ആസ്തിയുടെ പെരുപ്പം ലാഭ നിരക്കു് ഇടിക്കുന്നു
പെരുകുന്ന ആസ്തിയും ഇടിയുന്ന ലാഭനിരക്കും
ധന മൂലധനാധിപത്യത്തിന്റെ പതനം ഉറപ്പാക്കും

ധന മൂലധനാധിപത്യം അവസാനിപ്പിക്കാന്‍ തിരശ്ചീന ജനാധിപത്യം,
അദ്ധ്വാന ശേഷിയുടെ സ്വാഭാവികമായ മുന്‍കൈയ്യും മേല്‍ക്കൈയ്യും
അതാണു് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം‌

എല്ലാ വിധ ചൂഷണങ്ങളില്‍ നിന്നും വര്‍ഗ്ഗ വ്യത്യാസങ്ങളില്‍ നിന്നും
വര്‍ഗ്ഗ സമരങ്ങളില്‍ നിന്നും സമൂഹത്തേയാകെ മോചിപ്പിക്കാതെ
തൊഴിലാളി വര്‍ഗ്ഗത്തിനു് മോചനം നേടാനാവില്ല

തൊഴിലാളി വര്‍ഗ്ഗം മാത്രമാണു് ഇന്നും എണ്ണത്തില്‍ പെരുകുന്ന വര്‍ഗ്ഗം
പരിസ്ഥിതി നാശവും കൃഷി നാശവും വിളകളുടെ വിലയിടിവും
കര്‍ഷകരെ പാപ്പരാക്കുന്നു
ചെറുകിട-ഇടത്തരം സംരംഭകരുടേയും കച്ചവടക്കാരുടേയും ജീവിത മാര്‍ഗ്ഗം
കുത്തക മുതലാളിത്തം തട്ടിപ്പറിക്കുന്നു
തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചേരിയിലേയ്ക്കു് അവരെല്ലാം എത്തിക്കൊണ്ടിരിക്കുന്നു

വാള്‍സ്ട്രീറ്റ് കയ്യേറ്റ സമരത്തിന്റെ സന്ദേശം
നിരന്തരം വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മ, വരുമാനത്തില്‍ ഇടിവു്, വിലക്കയറ്റം
എല്ലാ ജന വിഭാഗങ്ങളേയും പാപ്പരീകരിക്കുന്നു
ജീവിക്കാനായി തെരുവിലിറങ്ങാന്‍ എല്ലാവരും നിര്‍ബ്ബന്ധിക്കപ്പെടുന്നു
മൂലധനാധിപത്യം അവസാനിപ്പിക്കാന്‍ തൊഴിലാളി വര്‍ഗ്ഗം നിര്‍ബ്ബന്ധിതരാകുന്നു

ധന മൂലധനം സാമൂഹ്യ ഉടമസ്ഥതയില്‍,
ഉല്പാദനോപാധികള്‍ തൊഴിലാളി കൂട്ടായ്മകള്‍ക്കു്

തൊഴിലാളികളും സ്വയംതൊഴില്‍ സംരംഭകരും ചില്ലറ കച്ചവടക്കാരും വൈറ്റില കൂട്ടായ്മയില്‍ പങ്കാളികളാകുന്നു.

മലയാളത്തിന്റെ ഭാവിക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍

ഞങ്ങള്‍ 99%
ജനങ്ങള്‍ ആഗോളവല്‍ക്കരണത്തിനെതിരെ
വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിനു് ഒരാണ്ടു്
ജനകീയ കൂട്ടായ്മ വൈറ്റിലയില്‍

29-09-2012 രാവിലെ 9 മുതല്‍

99% ജനങ്ങള്‍ 1% ധന മൂലധന കുത്തകകളുടെ ആഗോള മേധാവിത്വത്തിനെതിരെ
നടത്തുന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിനു് ഒരാണ്ടു്

മലയാളികളൊന്നടങ്കം ധനമൂലധനത്തിനെതിരായ സമരത്തോടു് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക
മലയാളത്തിന്റെ ഭാവി ധന മൂലധനാധിപത്യത്തില്‍ ഭദ്രമല്ല.

മലയാളികളുടെ മക്കള്‍ ഇംഗ്ലീഷ് മാധ്യമത്തില്‍ പഠിക്കുന്നു,
മലയാളം ചാനലുകള്‍ മംഗ്ലീഷില്‍ പരിപാടി അവതരിപ്പിക്കുന്നു
ഇംഗ്ലീഷിനോടുള്ള അമിതാഭിമുഖ്യം മലയാളികളുടെ തനതു് സംസ്കാരവും
ബുദ്ധിവികാസവും വൈദഗ്ദ്ധ്യവും ചിന്താശേഷിയും
നശിപ്പിച്ചു് മലയാളികളെ അടിമകളാക്കുകയും ചെയ്യുന്നു

സ്വകാര്യ കുത്ത സോഫ്റ്റ്‌വെയറിന്റെ മാത്രം ഉപയോഗം
മലയാള ഭാഷയെ പിന്നോട്ടടിപ്പിക്കുന്നു
പ്രസിദ്ധീകരണം ഇന്നും പഴയ ASCII യിലാണു് നടക്കുന്നതു്
യുണീകോഡുപയോഗിക്കുന്നില്ല
ലോകത്തു് മറ്റേതു് ഭാഷയോടുമൊപ്പം സൃഷ്ടിക്കപ്പെടുന്ന മലയാളം ഉള്ളടക്കം
അനായാസം എടുത്തുപയോഗിക്കാന്‍ കഴിയാതെ പോകുന്നു

സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകളുടെ മലയാളം പതിപ്പുണ്ടാക്കാന്‍
അവയുടെ ഉടമസ്ഥര്‍ക്കു് മാത്രമേ കഴിയൂ,
അവരതു് അവരുടെ ലാഭം നോക്കി മാത്രമേ ചെയ്യൂ
മലയാളി സമൂഹത്തിനതു് ചെയ്യാനാവില്ല
കാരണം അവയുടെ മൂലകോഡുകള്‍ രഹസ്യമാക്കപ്പെട്ടിരിക്കുന്നു
ലൈസന്‍സ് വ്യവസ്ഥ മെച്ചപ്പെടുത്തല്‍ തടഞ്ഞിരിക്കുന്നു

മലയാളത്തിന്റേയും ഏതൊരു പ്രാദേശിക ഭാഷയുടേയും വികസനത്തിനു്
യൂണീക്കോഡും സ്വതന്ത്ര സോഫ്റ്റ്‌വെയറും കൂട്ടായി ഉപയോഗിക്കപ്പെടണം
അവ സ്വതന്ത്രമായതിനാല്‍ പ്രാദേശിക ഭാഷാ സമൂഹത്തിനു്
പ്രാദേശിക വൈദഗ്ദ്ധ്യം നേടി സ്വന്തം ഭാഷയ്ക്കാവശ്യമായ
സങ്കേതങ്ങള്‍ വികസിപ്പിക്കാം.

യുണിക്കോഡില്‍ പ്രസിദ്ധീകരണം, ഇതര ഭാഷകളുമായി, ലപിമാറ്റല്‍, വിവര്‍ത്തനം,
എഴുത്തു് ശബ്ദമായും ശബ്ദം എഴുത്തായും മാറ്റല്‍ തുടങ്ങിയവയിലൂടെ
മലയാളത്തിന്റെ വികാസമാണു്
മലയാളം പഠന മാധ്യമമായും ശാസ്ത്ര ഭാഷയായും ഭരണ ഭാഷയായും
നിയമ ഭാഷയായും കോടതി ഭാഷയായും വളര്‍ത്തി
ഇംഗ്ലീഷിനും ഹിന്ദിക്കും അയല്‍ സംസ്ഥാന ഭാഷകള്‍ക്കുമൊപ്പം
മലയാളത്തേയും മലയാളികളുടെ സംസ്കാരത്തേയും പരിപോഷിപ്പിക്കാനാവശ്യം

സ്ക്രൈബസിന്റെ മലയാളം പതിപ്പു് വികസിപ്പിച്ചതിലൂടെ
അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം
ഈ രംഗത്തു് ചെറിയ തുടക്കം കുറിച്ചിരിക്കുന്നു
മലയാളം പ്രസിദ്ധീകരണം യുണീക്കോഡില്‍ സാദ്ധ്യമാക്കിയിരിക്കുന്നു

ഭാഷാ സമൂഹത്തിന്റേയും ഭാഷാ വിദഗ്ദ്ധരുടേയും
പ്രസിദ്ധീകരണശാലകളുടേയും പത്ര മാധ്യമങ്ങളുടേയും
കൂട്ടായ ഇടപെടല്‍ ഈ നേട്ടം അതിവേഗം ഉറപ്പിക്കാനുതകും
എല്ലാവരുടേയും സഹായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു

ഞങ്ങളും 99% ന്റെ വൈറ്റില കൂട്ടായ്മയില്‍ പങ്കെടുക്കുന്നു

ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ
www.fsmi.in, thomas@fsmi.in, 9447738369
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം, കേരള
dakf@googlegroups.com, www.dakf.in, dakf.list@gmail.com
അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം, കൊച്ചി
www.atps.in, 9447006466

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം - ധന മൂലധന കുത്തകാധിപത്യത്തിനെതിരെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിജയ ഗാഥ

ഞങ്ങള്‍ 99% ജനങ്ങള്‍ ആഗോളവല്‍ക്കരണത്തിനെതിരെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിനു് ഒരാണ്ടു്
ജനകീയ കൂട്ടായ്മ വൈറ്റിലയില്‍

29-09-2012 രാവിലെ 9 മുതല്‍ രാത്രി 9 വരെ.

99% ജനങ്ങള്‍ 1% കുത്തകകളുടെ ആഗോള മേധാവിത്വത്തിനെതിരെ നടത്തുന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിനു് ഒരാണ്ടു്

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
അറിവിന്റെ പൊതു ഉടമസ്ഥത സ്ഥാപിച്ചു
അതു് കുത്തകാധിപത്യത്തെ വിജയകരമായി നേരിട്ടതിന്റെ വിജയ ഗാഥയാണു്
ഗ്നൂ-ലിനക്സും അതോടൊപ്പം ലഭിക്കുന്ന ലക്ഷക്കണക്കിനു് മറ്റുള്ളവയും
ആര്‍ക്കും പകര്‍ത്താം പഠിക്കാം മാറ്റം വരുത്താം കൈമാറാം
ഇതേ അവകാശങ്ങള്‍ മറ്റുള്ളവര്‍ക്കും അനുവദിക്കണമെന്നു് മാത്രം
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വര്‍ദ്ധിച്ചതോതില്‍ ഉപയോഗിക്കപ്പെടുന്നു

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
തദ്ദേശീയ ശാക്തീകരണത്തിനു്
തദ്ദേശീയ വ്യവസായവല്‍ക്കരണത്തിനു്
തദ്ദേശീയ ഭാഷാ വികസനത്തിനു്
സാര്‍വ്വ ദേശീയ കൂട്ടായ്മയ്ക്കും സഹകരണത്തിനും

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പൊതു ഉടമസ്ഥതയുടെ പുതിയ മാതൃക സൃഷ്ടിച്ചു
സമ്പത്തിന്റെ ഇതര രൂപങ്ങള്‍ക്കും അവയാകാം
കുത്തകാധിപത്യം ഒഴിവാക്കാനായി
അവയുടെ പ്രത്യേകതകള്‍ക്കനുസരിച്ചുള്ള മാറ്റത്തോടെ
പൊതു ഉടമസ്ഥത ബാധകമാക്കാവുന്നതാണു്

ജെനറല്‍ പബ്ലിക് ലൈസന്‍സ്,
ക്രിയേറ്റീവ് കോമണ്‍സ്, ഓപ്പണ്‍ ഡ്രഗ് ഡിസ്കവറി,
ഓപ്പണ്‍ അക്സസ് ജേണലുകള്‍, ഓപ്പണ്‍ ഹാര്‍ഡ്‌വെയര്‍
തുടങ്ങി പലതും പൊതു ഉടമസ്ഥതയുടെ മാതൃകകളാണു്,
പുറമ്പോക്കും റവന്യൂവനവും പോലെ ഭൂമിക്കും മറ്റു് ആസ്തികള്‍ക്കും
പൊതു ഉടമസ്ഥത ആകാം

കൈവശാവകാശം അഥവാ ഉപയോഗാവകാശം
സ്വകാര്യ സ്വത്തിനുള്ള അവസാന വാക്കാക്കിയാണു്
മുതലാളിത്തം കുത്തകാധിപത്യം സ്ഥാപിച്ചതു്
എല്ലാ രംഗത്തും കുത്തകാധിപത്യം അവസാനിപ്പിക്കുകയാണു്
വാള്‍സ്ട്രീറ്റ് കയ്യടക്കലിന്റെ ദൌത്യം

ഞങ്ങളും വൈറ്റിലയില്‍ നടക്കുന്ന ഐക്യ ദാര്‍ഢ്യ കൂട്ടായ്മയില്‍ പങ്കെടുക്കുന്നു

ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ
www.fsmi.in, thomas@fsmi.in, 9447738369
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം, കേരള
dakf@googlegroups.com, www.dakf.in, dakf.list@gmail.com
അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം, കൊച്ചി
www.atps.in, 9447006466

We are - 99% - Against the global hegemony of finance Capital





'Occupy Wall Street' movement has completed a year by now. It continues still today. On its anniversary, on 29-09-2012 people get together at Vyttila, Ernakulam from 9 Am to 9 Pm to declare solidarity to the movement.



'We are 99%, Against the hegemony of finance capital monopolies numbering 1% or even less" is the theme on which the people reach there.



Different sections of the people can present and discuss their problems and solutions for them.



Those who get together can present any thing other than that protect the interest of 'Global Finance Capital' or the ideas that divide the unity of the people that serves the interest of finance capital.



It could be any thing connected with a new equittable world order.



It could be regarding the new production order.



The discussion could be on any topic that is intended to take the world forward and they can suggest ways and means to achieve a new equittable world order, socialism.



All who are against finance capital hegemony and who stand for the unity of all other than finance capital interest are welcome.

ഞങ്ങള്‍ 99% ജനങ്ങള്‍ - ധന മൂലധനത്തിന്റെ ആഗോളാധിപത്യത്തിനെതിരെ



'വാള്‍സ്ട്രീറ്റു് കയ്യടക്കല്‍' പ്രസ്ഥാനം ആരംഭിച്ചതിന്റെ ഒന്നാം വാര്‍ഷികത്തില്‍ - ഇന്നും തുടരുന്ന ആ പ്രസ്ഥാനത്തിനും പുതിയൊരു ലോക ക്രമത്തിനും മാനവ മേചനത്തിനും പുരോഗതിക്കും സോഷ്യലിസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇതര പ്രസ്ഥാനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമായി 29-09-2012 നു് രാവിലെ 9 മുതല്‍ രാത്രി 9 വരെ എറണാകുളം വൈറ്റിലയില്‍ ജനങ്ങള്‍ ഒത്തു് കൂടുന്നു.



'ഞങ്ങള്‍ 99%, 1% ല്‍ താഴെ വരുന്ന ധന മൂലധന കുത്തകകളുടെ ആഗോളാധിപത്യത്തിനെതിരെ' എന്നതാണു് അന്നത്തെ കൂട്ടായ്മ മുന്നോട്ടു് വെയ്ക്കുന്ന സന്ദേശം.



വിവിധ വിഭാഗം ജനങ്ങളും സംഘടനകളും അവരവരുടെ പ്രശ്നങ്ങളും അവയ്ക്കു് നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങളും അവിടെ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും.



ധന മൂലധനത്തിന്റേയും അതിനു് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിഘടന പ്രസ്ഥാനങ്ങളുടേയും താല്പര്യം സംരക്ഷിക്കുന്നതൊഴിച്ചു് മറ്റു് ഏതു് കാഴ്ചപ്പാടും അവിടെ അവതരിപ്പിക്കാം.



പുതിയ ലോക ക്രമത്തേക്കുറിച്ചുള്ള സ്വപ്നങ്ങളാകാം.



പുതിയ ഉല്പാദന ക്രമത്തേക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളാകാം.



മാനവ സമൂഹം നേരിടുന്ന ഏതു് പ്രശ്നത്തേക്കുറിച്ചുമുള്ള ചര്‍ച്ചകളാകാം, അവയ്ക്കുള്ള പ്രതിവിധികള്‍ നിര്‍ദ്ദേശിക്കാം.



മൂലധന താല്പര്യത്തിനും ജനങ്ങളുടെ ഐക്യം തകര്‍ക്കുന്നവര്‍ക്കുമൊഴിച്ചു് ആര്‍ക്കും സ്വാഗതം.